പുതുക്കോട്ട ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കില്ലെന്ന് ജ്ഞാനദേശികന്‍

Posted on: 21 May 2012



ചെന്നൈ: പുതുക്കോട്ട ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കില്ലെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് ബി.എസ്.ജ്ഞാനദേശികന്‍ പറഞ്ഞു.
ചെന്നൈയിലെ കോണ്‍ഗ്രസ് ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതുക്കോട്ട ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡി.എം.ഡി.കെ യുടെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്തുണക്കുമോ എന്ന കാര്യം ഹൈക്കമാന്‍ഡിന്റെ തീരുമാനപ്രകാരമായിരിക്കും നിശ്ചയിക്കുകയെന്നും ജ്ഞാനദേശികന്‍ അറിയിച്ചു.
പുതുക്കോട്ടയിലെ മുന്‍ തിരഞ്ഞെടുപ്പില്‍ സഖ്യക്ഷിയായ ഡി.എം.കെ.യാണ് മത്സരിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ നിന്ന് ഡി.എം.കെ വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസും രംഗമൊഴിയാനാണ് തീരുമാനിച്ചിട്ടുള്ളത്.
ശ്രീലങ്കയില്‍ തമിഴര്‍ക്ക് പ്രത്യേക മേഖല വേണമെന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം നിലവില്‍ അവിടെ താമസിക്കുന്ന തമിഴര്‍ക്ക് വീണ്ടും പീഡനമേറ്റു വാങ്ങാനുള്ള വഴിയൊരുക്കുമെന്നും ജ്ഞാനദേശികന്‍ മറ്റൊരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
കൂടംകുളം ആണവനിലയത്തില്‍ നിന്ന് കേന്ദ്രം വാഗ്ദാനം ചെയ്ത 925 മെഗാവാട്ട് വൈദ്യുതിയേക്കാള്‍ കൂടുതലാണ് തമിഴ്‌നാട്പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതുക്കോട്ട ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എ.കെ യും മുഖ്യ പ്രതിപക്ഷ കക്ഷിയായ ഡി.എം.ഡി.കെ.യും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്.
പുതുക്കോട്ടയില്‍ മത്സരിക്കാനില്ലെന്ന് ഡി.എം.കെ.യും സി.പി.ഐ.യും എം.ഡി.എം.കെയും, പി.എം.കെയും, ബി.ജെ.പിയും നേരത്തേ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ പുതുക്കോട്ടയില്‍ ഡി.എം.ഡി.കെക്കൊപ്പം നില്‍ക്കാന്‍ സി.പി.എം നേരത്തേ തീരുമാനിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ശങ്കരന്‍കോവില്‍ ഉപതിരഞ്ഞെടുപ്പിലും സി.പി.എം.വിജയകാന്തിന്റെ പാര്‍ട്ടിയുമായി സഖ്യത്തിലായിരുന്നു.
കഴിഞ്ഞഏപ്രില്‍ ഒന്നിനുണ്ടായ വാഹനാപകടത്തില്‍ മുത്തുക്കുമരന്‍ മരിച്ചതിനെത്തുടര്‍ന്നാണ് പുതുക്കോട്ടയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/