സി.പി.എമ്മിന്റെ വെല്ലുവിളി പൊതുസമൂഹം ഏറ്റെടുക്കും -എസ്.ഡി.പി.ഐ.
Posted on: 21 May 2012
കോഴിക്കോട്: അരുംകൊല നടത്തി തീപ്പന്തമായി പ്രതിരോധിക്കാനുള്ള സി.പി.എം. നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പൊതുസമൂഹം സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കുമെന്നും എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അറിയിച്ചു.
പാര്‍ട്ടികൂറ് പ്രകടിപ്പിക്കുന്നയാള്‍ പോലീസ് മേധാവിയായി തുടരുന്നിടത്തോളം കാലം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ വെളിച്ചത്ത് വരില്ല. ഫസല്‍ വധം തന്നെ ഉദാഹരണം. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എമ്മിനെ സംരക്ഷിക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗിന്‍േറതെന്നും അദ്ദേഹം പറഞ്ഞു.