വി.എസ്. കത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടെങ്കില്‍ അച്ചടക്കലംഘനം-ലോറന്‍സ്
Posted on: 21 May 2012
കൊച്ചി: അഭിപ്രായ വ്യത്യാസങ്ങള്‍ വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടതെന്ന് സി.പി.എം. സംസ്ഥാനസമിതിയംഗം എം.എം.ലോറന്‍സ്. പാര്‍ട്ടിയ്ക്കകത്ത് പറയുന്ന കാര്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടെങ്കില്‍ അത് നല്ല ഉദ്ദേശ്യത്തോടെയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്.നേതൃത്വത്തിന് കത്തയച്ചത് അച്ചടക്കലംഘനമൊന്നുമല്ല. പക്ഷേ കത്തിന്റെ ഉള്ളടക്കം മാധ്യമങ്ങള്‍ക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ തെറ്റാണ്. വി.എസ്. സി.പി.എമ്മിന്റെ സമുന്നത നേതാവാണ്. അച്ചടക്കത്തപ്പറ്റി അദ്ദേഹത്തെ പഠിപ്പിക്കേണ്ട ആവശ്യമില്ല. പാര്‍ട്ടിക്കുള്ളില്‍ പറയുന്ന കാര്യങ്ങള്‍ പുറത്തുവിടുന്നയാളാണ് വി.എസ്.എന്നും വിശ്വസിക്കുന്നില്ല. അഥവാ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ ലക്ഷ്യം നല്ലതല്ലെന്നും- ലോറന്‍സ് പറഞ്ഞു.