ഇടുക്കി ജില്ലയില്‍ വീണ്ടും ചെറുഭൂചലനം; തീവ്രത 1.3

Posted on: 18 May 2012



തൊടുപുഴ: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ഇടുക്കി ജില്ലയില്‍ വീണ്ടും ഭൂചലനം. ഇടുക്കി, കുളമാവ്, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളുടെ സമീപമുള്ള വെഞ്ഞൂര്‍മേടാണ് ഇത്തവണയും പ്രഭവകേന്ദ്രം.

വ്യാഴാഴ്ച രാവിലെ 9.37നാണ് റിക്ടര്‍ സ്‌കെയിലില്‍ 1.3 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്. ചലനം നേരിയ തോതിലാണ് അനുഭവപ്പെട്ടത്. ഉപ്പുതറ, വളകോട്, അയ്യപ്പന്‍കോവില്‍, ചപ്പാത്ത്, വാഗമണ്‍, പശുപ്പാറ എന്നിവിടങ്ങളിലും കുലുക്കമനുഭവപ്പെട്ടു.

പ്രഭവകേന്ദ്രമായ കണ്ണംപടി വനമേഖലയിലെ വെഞ്ഞൂര്‍മേട് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് 32 കിലോമീറ്റര്‍ അകലെയാണ്. കുളമാവ് അണക്കെട്ടില്‍നിന്ന് ഏഴും ഇടുക്കി അണക്കെട്ടില്‍നിന്ന് ഒന്‍പതരയും കിലോമീറ്റര്‍ ദൂരെയാണീസ്ഥലം.

ഇക്കൊല്ലം അനുഭവപ്പെട്ട ആറ് ഭൂചലനങ്ങളില്‍ അഞ്ചിലും വെഞ്ഞൂര്‍മേടായിരുന്നു പ്രഭവകേന്ദ്രം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/