മുല്ലപ്പെരിയാര്‍: ആശ്രയിച്ചത് സുപ്രിംകോടതി വിധിയേയും കേരളത്തിന്റെ കണക്കിനേയും- ജസ്റ്റിസ് കെ. ടി. തോമസ്

Posted on: 12 May 2012



കോട്ടയം:മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ വിയോജനക്കുറിപ്പെഴുതാന്‍ താന്‍ ആശ്രയിച്ചത് സുപ്രിംകോടതി വിധിയെയാണെന്ന് ഉന്നതാധികാര സമിതിയംഗം ജസ്റ്റിസ് കെ. ടി. തോമസ് പറഞ്ഞു. 75 ദശലക്ഷം ഘനയടി (തൗസന്‍ഡ് മില്യന്‍ ക്യുബിക് ഫീറ്റ്-ടി. എം. സി ) സംഭരണശേഷിയുള്ള ഇടുക്കി അണക്കെട്ടില്‍ ഒരിക്കലും ജലനിരപ്പ് 54 ടി. എം. സിയില്‍ കൂടിയിട്ടില്ല എന്നാണ് കെ. ടി. തോമസ് രേഖപ്പെടുത്തിയത്. ഇതില്‍ വസ്തുതാപരമായ പിശകുണ്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'കേരളം നേരത്തേ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കുകയും വിധിയില്‍ കോടതി ഉള്‍പ്പെടുത്തുകയും ചെയ്ത കണക്കാണ് ഞാന്‍ ആശ്രയിച്ചത്. കേരളം നല്‍കിയതാണ് എന്ന് പറഞ്ഞ് വിധിയില്‍ അത് ഉദ്ധരിച്ചിട്ടുണ്ട്. അത് ഞാന്‍ സ്വീകരിച്ചതില്‍ എന്താണ് തെറ്റ്?

എന്നെപ്പോലൊരാള്‍ വിയോജനക്കുറിപ്പെഴുതുമ്പോള്‍ സുപ്രിംകോടതി വിധിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളല്ലെ എഴുതേണ്ടത്? തങ്ങള്‍ നേരത്തേ നല്‍കിയ കണക്കില്‍ മാറ്റമുണ്ടെന്ന് കാട്ടി കേരളം പിന്നീട് റിവ്യുപെറ്റീഷന്‍ കൊടുത്തതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എനിക്ക് ആകെ പറ്റിയ തെറ്റ് 57 ടി. എം. സി എന്നുള്ളത് 54 ടി. എം. സിയായി എന്നതാണ്. അച്ചടിപ്പിശകാണത്. അക്കാര്യം അഭിഭാഷകരോടും മറ്റും പറഞ്ഞിട്ടുണ്ട്.' കെ. ടി. തോമസ് പറഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/