കൃഷ്ണഗിരിയില്‍ സ്ഥാപിച്ച 'സര്‍ക്കാര്‍ ബോര്‍ഡ്' മാറ്റി
Posted on: 16 Feb 2010
സുല്‍ത്താന്‍ബത്തേരി: എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ കൃഷ്ണഗിരിയിലെ തോട്ടം കൈയേറിയ സി.പി.എം., എ.കെ.എസ്. പ്രവര്‍ത്തകരെ ഒഴിപ്പിച്ച് റവന്യൂ അധികൃതര്‍ സ്ഥാപിച്ച 'സര്‍ക്കാര്‍ ഭൂമി'യെന്ന ബോര്‍ഡുകള്‍ ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം റവന്യൂ അധികൃതര്‍ എടുത്തുമാറ്റി.
തിങ്കളാഴ്ച 3.40ന് കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ മേരി നേരിട്ടെത്തിയാണ് കൃഷ്ണഗിരിയിലെ തോട്ടത്തിലെ രണ്ടിടത്തായി സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്തത്. 2008 ഫിബ്രവരി 15ന് ഡബ്ല്യു.എ. 348/08 നമ്പര്‍ ഹൈക്കോടതി ഉത്തരവുപ്രകാരം ആദിവാസികള്‍ക്ക് പതിച്ചു നല്കാനുള്ള സര്‍ക്കാര്‍ ഭൂമിയാണിതെന്നാണ് ഫ്‌ളക്‌സ്‌ബോര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബത്തേരി തഹസില്‍ദാര്‍ പി. പൗലോസാണ് ബോര്‍ഡ് മാറ്റാന്‍ നിര്‍ദേശിച്ചത്.