കര്‍ണാടക നഗരസഭകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം
Posted on: 08 May 2012
ബാംഗ്ലൂര്‍: സംസ്ഥാനത്തെ എല്ലാ നഗരസഭാ കൗണ്‍സിലുകളിലും സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി സദാനന്ദഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തിങ്കളാഴ്ച ഇക്കാര്യം തീരുമാനിച്ചത്.
നിലവില്‍ ത്രിതല പഞ്ചായത്തുകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam