പ്രശ്‌നമുണ്ടാക്കുന്നത് എന്‍. ഡി. എഫുകാരെന്ന് മുന്നണിയോഗത്തില്‍ ലീഗ്

Posted on: 26 Apr 2012



തിരുവനന്തപുരം: കോണ്‍ഗ്രസുമായുള്ള പ്രശ്‌നം വഷളാക്കുന്നതിന് പിന്നില്‍ മുസ്‌ലിം ലീഗില്‍ നുഴഞ്ഞുകയറിയിട്ടുള്ള എന്‍. ഡി. എഫുകാരാണെന്ന് പി. കെ.കുഞ്ഞാലിക്കുട്ടി. പലപ്പോഴും ലീഗ് നേതൃത്വത്തിന്റെ അറിവോടെയല്ല കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള പ്രകടനങ്ങളും അധിക്ഷേപിച്ചുള്ള മുദ്രാവാക്യം വിളികളും നടന്നത്. ഹൈദരലി തങ്ങളും രമേശ് ചെന്നിത്തലയും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷവും ആര്യാടന്‍ മുഹമ്മദ് പ്രസംഗിച്ച വേദിയില്‍ സംഘര്‍ഷമുണ്ടായി. ഇതൊന്നും ലീഗ് നേതൃത്വത്തിന്റെ അറിവോടെയല്ല. പ്രശ്‌നം നിലനില്‍ക്കാനാണ് എന്‍.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

കേരള കോണ്‍ഗ്രസ്-ബി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ പാര്‍ട്ടിയുടെ തൃശ്ശൂര്‍ ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യം ബാലകൃഷ്ണപിള്ള അറിയിച്ചിരുന്നതായി കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വിശദീകരിച്ചു.
ബാലകൃഷ്ണപിള്ള ഉന്നയിച്ച കാര്യങ്ങളില്‍ പലതും മന്ത്രി ഗണേഷ്‌കുമാര്‍ നിര്‍വഹിച്ചതായി അറിയുന്നു. മുഖ്യമന്ത്രി തലത്തില്‍ ചെയ്യേണ്ടതിന് ഫയല്‍ അയച്ചിട്ടുണ്ട്.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/