കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിത്രം വേദിയില്‍ നിന്ന് അവസാന നിമിഷം എടുത്തുമാറ്റി
കോഴിക്കോട്: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളന വേദിയില്‍ സ്ഥാപിച്ചിരുന്ന കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിത്രങ്ങള്‍ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് എടുത്തുമാറ്റി.
റോമിലെ കൊളോസിയത്തിന്റെ മാതൃകയില്‍ നിര്‍മിച്ച വേദിയുടെ മുകളില്‍ സ്ഥാപിച്ചിരുന്ന കട്ടൗട്ടുകളാണ് എടുത്തുമാറ്റിയത്. കമ്യൂണിസ്റ്റ് ആചാര്യന്മാരായ മാര്‍ക്‌സ്, ലെനിന്‍, സ്റ്റാലിന്‍, എംഗല്‍സ് എന്നിവരുടെ കട്ടൗട്ടുകളാണ് സമ്മേളനം ആരംഭിക്കുന്നതിന് മണിക്കുറുകള്‍ക്ക് മുമ്പ് അഴിച്ചുനീക്കിയത്.
അവസാന പരിശോധന സമയത്ത് വേദിയുടെ മൊത്തം രൂപഘടനയുമായി കട്ടൗട്ടുകള്‍ ചേരുന്നില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് അവ എടുത്തുമാറ്റിയതെന്ന് സ്റ്റേജ് നിര്‍മിച്ചവര്‍ പറഞ്ഞു.