പരിചയസമ്പത്തുമായി പദ്മനാഭന്‍
Posted on: 10 Apr 2012
പി.ബി.യിലെ പുതുമുഖം 65കാരനായ എ.കെ. പദ്മനാഭന്‍ സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റാണ്. തമിഴ്‌നാടാണ് പ്രവര്‍ത്തന കേന്ദ്രമെങ്കിലും മലയാളിയാണ്. കണ്ണൂര്‍ പാപ്പിനിശ്ശേരി ആമന്ദ്ര കേളോത്ത് കുടുംബാംഗമാണ്. അച്ഛന്‍ പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍. അമ്മ ജാനകിയമ്മ. സ്‌കൂള്‍ പഠനത്തിനുശേഷം 14-ാം വയസ്സില്‍ അമ്മാവനോടൊപ്പമാണ് ചെന്നൈയിലേക്ക് കുടിയേറിയത്. അവിടെ പ്രീയൂണിവേഴ്‌സിറ്റി കഴിഞ്ഞ് പതിനാറാം വയസ്സില്‍ ജോലിക്ക് കയറി. ചെന്നൈ അശോക് ലെയ്‌ലന്‍ഡ് കമ്പനിയിലായിരുന്നു ജോലി. തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ 72-ല്‍ കമ്പനി പദ്മനാഭനെ പിരിച്ചുവിട്ടു. പിന്നീട് നിയമയുദ്ധത്തിലൂടെ ജോലി തിരിച്ചു കിട്ടിയെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല.