കടല്‍ക്കൊല: തോക്ക് പരിശോധന ടെസ്റ്റ് ഫയറിങ് നടത്തി

Posted on: 09 Mar 2012



തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയില്‍ നിന്നും പിടിച്ചെടുത്ത തോക്കുകളുടെ ടെസ്റ്റ് ഫയറിങ് തുടങ്ങി. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ മേല്‍നോട്ടത്തിലാണ് പരിശോധന.

ഇറ്റാലിയന്‍ കപ്പലില്‍ നിന്നും പിടിച്ചെടുത്ത തോക്കുകള്‍ ഉപയോഗിച്ച് കൃത്രിമ ലക്ഷ്യസ്ഥാനത്തേക്ക് വെടിവയ്ക്കുകയും ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ വെടിയുണ്ടയുടെ സഞ്ചാരരീതി മനസ്സിലാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത വെടിയുണ്ടകള്‍ ഏത് തോക്കില്‍ നിന്നും പുറത്തേക്ക് വന്നതാണെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. പരിശോധന ഒരാഴ്ചകൂടി നീണ്ടുനില്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/