'സര്‍ക്കാര്‍ ഭൂമി'യെന്ന് ബോര്‍ഡ് വെച്ചു

Posted on: 10 Feb 2010



കൃഷ്ണഗിരി:കയ്യേറ്റക്കാരെ ഒഴിപ്പിച്ച എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ കൃഷ്ണഗിരിയിലെ കാപ്പിത്തോട്ടത്തിന് മുന്നില്‍ ഇതു സര്‍ക്കാര്‍ ഭൂമിയാണെന്ന് ഫ്‌ളക്‌സ്‌ബോര്‍ഡും വെച്ചു. '2008 ഫിബ്രവരി 15 ന് ഡബ്ല്യു.എ. 348/08 നമ്പര്‍ ഹൈക്കോടതി ഉത്തരവു പ്രകാരം ആദിവാസികള്‍ക്ക് പതിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ ഭൂമിയാണിത്' എന്നാണ് ബോര്‍ഡിലെഴുതിയിരിക്കുന്നത്.
ഈ ഭൂമി ആദിവാസികള്‍ക്കു വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് പിന്നീട് നടത്തിയ പത്രസമ്മേളനത്തിലും കളക്ടര്‍ ടി. ഭാസ്‌കരന്‍ ആവര്‍ത്തിച്ചു.



Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/