അഡ്വക്കേറ്റ് ജനറലുമായി തര്‍ക്കമില്ല - മന്ത്രി രാജേന്ദ്രന്‍
Posted on: 10 Feb 2010
തിരുവനന്തപുരം: മൂന്നാറില്‍ ടാറ്റയുടെ തടയണ പൊളിക്കുന്ന പ്രശ്‌നത്തില്‍ സര്‍ക്കാരും അഡ്വക്കേറ്റ് ജനറലുമായി അഭിപ്രായവ്യത്യാസമില്ലെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു.
ദുരിതാശ്വാസ നടപടികളില്‍ നിലവാരം പുലര്‍ത്തേണ്ടതിനെക്കുറിച്ച് നടന്ന സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം തന്നെയാണ് എ.ജി. പറയുന്നത്.
ടാറ്റയുടെ തടയണ പൊളിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിനെ എതിര്‍ക്കേണ്ടതില്ല. മന്ത്രിസഭാ തീരുമാനത്തിനെതിരെ എ.ഐ.ടി.യു.സി. നേതൃത്വം നിലപാടെടുക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam