മണി കൊലക്കേസ്: ജീവപര്യന്തം തടവ് ഇളവുചെയ്തു
Posted on: 10 Feb 2010
കൊച്ചി: രണ്ടാനച്ഛനായ മണിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം വളകോട് കമ്പിവിള പുത്തന്‍വീട്ടില്‍ മണിയുടെ ജീവപര്യന്തം തടവ് ഹൈക്കോടതി 10 വര്‍ഷം തടവായി ഇളവുചെയ്തു. കൊല്ലം അഡീഷണല്‍ സെഷന്‍സ് (അഡ്‌ഹോക്) രണ്ട് കോടതിയുടെ വിധിക്കെതിരെ അഡ്വ. വി.ബി. പ്രേമചന്ദ്രന്‍ മുഖേന നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരും ജസ്റ്റിസ് പി. ഭവദാസനുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പ്രതി കുറ്റക്കാരനാണെന്ന കീഴ്‌ക്കോടതിയുടെ തീര്‍പ്പ് ഹൈക്കോടതി ശരിവച്ചു. എന്നാല്‍ ഇത് മനഃപൂര്‍വമുള്ള കൊലപാതകമാണെന്ന് കരുതാനാവില്ലെന്ന് വിലയിരുത്തിയാണ് ശിക്ഷ ഇളവുചെയ്തത്. അമ്മയെ രണ്ടാനച്ഛന്റെ മര്‍ദനത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കവേ സംഭവിച്ചുപോയതാണെന്ന ഹര്‍ജിക്കാരന്റെ വാദം പരിഗണിച്ചാണിത്. പ്രതി 5000 രൂപ പിഴയൊടുക്കണം. ഇത് നല്‍കിയില്ലെങ്കില്‍ ആറ് മാസം തടവുശിക്ഷ കൂടി അനുഭവിക്കണം.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam