ബിഎസ്എന്‍എല്‍ അദാലത്ത് മാര്‍ച്ചില്‍

Posted on: 10 Feb 2010



കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെയും ലക്ഷദ്വീപിലെയും ഉപഭോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍, മാര്‍ച്ച് മാസത്തില്‍ അദാലത്ത് നടത്തും. ബില്ലിങ്ങിനെയും സേവനങ്ങളെയും സംബന്ധിച്ച് ദീര്‍ഘകാലമായി പരിഹരിക്കപ്പെടാത്ത പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. പരാതിയില്‍ ഉപഭോക്താവിന്റെ കോണ്ടാക്ട് നമ്പര്‍/ഇ-മെയില്‍ അഡ്രസ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പരാതി 2010 ഫിബ്രവരി ഇരുപത്തിനാലുവരെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഒ.പി.), ബിഎസ്എന്‍എല്‍ ഭവന്‍, കൊച്ചി-682016 എന്ന വിലാസത്തില്‍ സ്വീകരിക്കും. അദാലത്ത് തീയതി പരാതിക്കാരെ നേരിട്ട് അറിയിക്കുന്നതായിരിക്കും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/