റിയാനയെ മാതാവിനൊപ്പം വിടാന്‍ അനുമതി നല്കി
Posted on: 10 Feb 2010
കൊച്ചി:കാസര്‍കോട്ടുനിന്ന് കാണാതായ ശേഷം പിന്നീട് കണ്ടെത്തിയ റിയാനയെ മാതാവ് ഫൗസിയയോടൊപ്പം വിടാന്‍ ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അനുമതി നല്കി.
റിയാനയുടെ ചികിത്സ തുടരാനും സംരക്ഷിക്കാനും തയ്യാറാണെന്ന് ഫൗസിയക്കു വേണ്ടി അഡ്വ. കെ.പി. രാമചന്ദ്രന് കോടതിയെ അറിയിച്ചു. കോടതിയുടെ നിര്‍ദേശ പ്രകാരം ചികിത്സക്കുശേഷം റിയാനയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. റിയാനയെ കാണാതായതിനെ തുടര്‍ന്ന് ഫൗസിയയും മറ്റും നല്കിയ ഹര്‍ജി ഇതോടെ തീര്‍പ്പാക്കുകയും ചെയ്തിട്ടുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam