പട്ടികജാതി കമ്മീഷനെ നിയമിക്കണം
Posted on: 10 Feb 2010
കൊച്ചി: രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ടില്‍ പട്ടികജാതിക്കാരെക്കുറിച്ച് നല്‍കിയിട്ടുള്ള വിവരങ്ങള്‍ തെറ്റായതിനാല്‍ പട്ടികജാതിക്കാരുടെ സ്ഥിതിയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നതിന് സുപ്രീംകോടതി ജഡ്ജിയെ ചുമതലപ്പെടുത്തി പട്ടികജാതി കമ്മീഷനെ നിയമിക്കണമെന്ന് കേരള സ്റ്റേറ്റ് ഹരിജന്‍ സമാജം സംസ്ഥാന കൗണ്‍സില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മാര്‍ച്ച് 15ന് എറണാകുളം റെയില്‍വെ ജംഗ്ഷനിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് വി. കമലന്മാസ്റ്റരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെഎസ്എച്ച്എസ് നേതാവ് എം.കെ. കുഞ്ഞോല്‍, സെക്രട്ടറി ജനറല്‍ സുബ്രഹ്മണ്യന്, വൈസ് പ്രസിഡന്റ് ദിവാകരന് മോനിപ്പിള്ളി, ജില്ലാ പ്രസിഡന്റ് വേലായുധന് പള്ളിക്കര, ടി.എ. വേലായുധന് എന്നിവര്‍ പ്രസംഗിച്ചു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam