സി.പി.ചെറിയമുഹമ്മദ് പ്രസിഡന്റ് സൈനുദ്ദീന്‍ സെക്രട്ടറി
Posted on: 10 Feb 2010
കൊച്ചി: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെഎസ്ടിയു) സംസ്ഥാനപ്രസിഡന്റായി സി.പി.ചെറിയമുഹമ്മദും (കോഴിക്കോട്) ജനറല്‍ സെക്രട്ടറിയായി എ.കെ.സൈനുദ്ദീനും (മലപ്പുറം) ട്രഷററായി വി.കെ.മൂസയും (വടകര) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
സി.കെ.അഹമ്മദ്കുട്ടി (മലപ്പുറം), ഹമീദ് കൊമ്പത്ത് (പാലക്കാട്), എ.സി.അതാവുള്ള (കാസര്‍കോട്)-വൈസ് പ്രസിഡന്റുമാര്‍, ഷരീഫ് ചന്ദനത്തോപ്പ് (കൊല്ലം), ബഷീര്‍ ചെറിയാണ്ടി (കണ്ണൂര്‍), പി.പി.സൈതലവി (മലപ്പുറം), പി.എ.സീതി (തൃശ്ശൂര്‍), പി.കെ.ഹംസ (മലപ്പുറം)- സെക്രട്ടറിമാര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.