നിയമനാംഗീകാരത്തിനുവേണ്ടി സമരം നടത്തും-കെഎസ്ടിയു

Posted on: 10 Feb 2010



കൊച്ചി: അധ്യാപകരുടെ നിയമനാംഗീകാരത്തിനും പ്രൊട്ടക്ഷനും വേണ്ടി സമരത്തിനിറങ്ങാന്‍ കെഎസ്ടിയു സംസ്ഥാനസമ്മേളനം തീരുമാനിച്ചു. പ്രസിഡന്റ് സി.പി.ചെറിയമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എ.കെ.സൈനുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നാലായിരത്തോളം അധ്യാപകര്‍ക്ക് ശമ്പളമില്ല. സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവ് അപ്രായോഗിക നിര്‍ദേശങ്ങളടങ്ങിയതാണ്. 1997 ജൂലായ് 14നുശേഷം സര്‍വീസില്‍ ചേര്‍ന്ന അധ്യാപകര്‍ക്ക് പ്രൊട്ടക്ഷനില്ല. പ്രൊട്ടക്ഷന്‍ പുനഃസ്ഥാപിച്ചു മുപ്പതിനായിരം അധ്യാപകരെ സംരക്ഷിക്കണം.

ശമ്പളപരിഷ്‌കരണ കമ്മീഷനെ ഉടന്‍ നിയമിക്കുകയും ഇടക്കാലാശ്വാസം അനുവദിക്കുകയും ചെയ്യുക, കോര്‍ സബ്ജക്ട് അധ്യാപകര്‍ക്ക് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ നല്‍കുക, ഭാഷാധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ നല്‍കുക, അണ്‍ എക്കണോമിക് വിദ്യാലയങ്ങളിലെ നിയമനനിരോധനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

സമാപനദിവസം നടന്ന പ്രതിനിധിസമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എ.അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. സി.കെ.അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ബഷീര്‍ ചെറിയാണ്ടി സ്വാഗതം പറഞ്ഞു.

യാത്രയയപ്പ്‌സമ്മേളനം സംഘാടക സമിതി ചെയര്‍മാന്‍ വി.കെ.ഇബ്രാഹിംകുഞ്ഞ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി.ഇ.എ.സലാം അധ്യക്ഷത വഹിച്ചു. അന്‍സാരി പെരിങ്ങമല സ്വാഗതവും അജീഷ് ജീവന്‍ നന്ദിയും പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/