കത്രീനയുടെ റിക്ഷായാത്ര

Posted on: 10 Feb 2010



മുംബൈ തെരുവിലൂടെ ഒരു റിക്ഷയില്‍ സഞ്ചരിക്കണമെന്ന് ഒരിക്കലും കത്രീന ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ അങ്ങനെ സംഭവിച്ചുപോയി. അതും തന്റെ കാര്‍ വിളിപ്പാടകലെയെവിടെയോ ഉള്ളപ്പോള്‍ത്തന്നെ.

കഴിഞ്ഞദിവസം കത്രീനയും സംഘവും മുംബൈയിലെ ഒരു മള്‍ട്ടിപ്ലക്‌സില്‍ സിനിമ കാണാനെത്തിയതായിരുന്നു. എന്നാല്‍ സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ കത്രീനയുടെ വണ്ടിയുടെ ഡ്രൈവറെ കാണാനില്ല.

മള്‍ട്ടിപ്ലക്‌സിന്റെ താഴത്തെ നിലയില്‍ എവിടെയോ ആണ് വണ്ടി പാര്‍ക്ക് ചെയ്തിരുന്നത്. അവിടെ ഫോണിന് റേഞ്ചില്ലായിരുന്നു. കുറേ നേരം കാത്തിട്ടും ഡ്രൈവര്‍ എത്തിയില്ല.

കത്രീന തിയറ്ററിനു മുന്നില്‍ നില്‍ക്കുന്നതു കണ്ട് ആരാധകര്‍ തിങ്ങിക്കൂടാന്‍ തുടങ്ങി. ഉടനെ അവിടെനിന്ന് രക്ഷപ്പെടാന്‍ ഒരു റിക്ഷയില്‍ കയറുകയേ വഴിയുള്ളൂ. കത്രീനയും മാനേജരും ബോഡിഗാര്‍ഡുകളും റിക്ഷയില്‍ കയറി വീട്ടിലേക്കു പോയി. ആരാധകര്‍ കത്രീന റിക്ഷയില്‍ കയറുന്നതുകണ്ട് അത്ഭുതപ്പെട്ടു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/