കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോ ഫിബ്രവരി 12 മുതല്‍
Posted on: 10 Feb 2010
കോഴിക്കോട്: 'കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ'യുടെ കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഒന്‍പതാമത് 'കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോ' ഫിബ്രവരി 12, 13, 14 തിയ്യതികളില്‍ അരയിടത്തുപാലം മിനിബൈപ്പാസ് റോഡിലെ സരോവരം ഫങ്ഷന്‍ ഹാളില്‍ നടക്കും. രാവിലെ 10 മുതല്‍ രാത്രി 8 മണിവരെയാണ് പ്രദര്‍ശനം.
കേരളത്തിലെ പ്രമുഖ ബില്‍ഡര്‍മാരൊരുക്കുന്ന വില്ലകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, സ്റ്റുഡിയോ ഹോംസ്, ടൗണ്‍ഷിപ്പ്‌സ്, കൊമേഴ്‌സ്യല്‍ സ്‌പേസ് എന്നിവ പ്രദര്‍ശനത്തിലുണ്ടാവും. ഒപ്പം എച്ച്.ഡി.എഫ്.സി. ഹോംലോണ്‍സ് നല്‍കുന്ന സുതാര്യ വായ്പാ പദ്ധതികളും ഉണ്ട്.
അവരുടെ കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കൊച്ചി, മലപ്പുറം എന്നവിടങ്ങളിലെ പുതിയ ഭവനപദ്ധതികളാണ് പ്രോപ്പര്‍ട്ടി ഷോയുടെ മുഖ്യ ആകര്‍ഷം. എയ്‌സ് സ്ട്രക്‌ചേഴ്‌സ്, ആല്‍ഫ വണ്‍ ബില്‍ഡേഴ്‌സ്, അല്‍ഹിന്ദ് ബില്‍ഡേഴ്‌സ്, അലയന്‍സ് ഹോംസ്, അപ്പോളോ ബില്‍ഡ്-ടെക്, ക്രെസന്റ് ബില്‍ഡേഴ്‌സ്, കോസ്‌മോസ് ബില്‍ഡേഴ്‌സ്, ഗാലക്‌സി ബില്‍ഡേഴ്‌സ്, ഹൈ-ലൈറ്റ് ബില്‍ഡേഴ്‌സ്, ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സ്, മലബാര്‍ ബില്‍ഡേഴ്‌സ്, പി.വി.എസ്. അപ്പാര്‍ട്ട്‌മെന്റ്‌സ്, പ്രിസ്യൂനിക് ബില്‍ഡേഴ്‌സ്, സതേണ്‍ ഇന്‍വെസ്റ്റുമെന്റ്‌സ് പ്രൈ.ലിമിറ്റഡ്, സീക്കല്‍ പ്രോപ്പര്‍ട്ടീസ്, ശ്രീരോഷ് പ്രോപ്പര്‍ട്ടീസ്, സൈ്കലൈന്‍ ബില്‍ഡേഴ്‌സ് എന്നിവരാണ് പ്രോപ്പര്‍ട്ടി ഷോയില്‍ പങ്കെടുക്കുന്ന പ്രമുഖ ബില്‍ഡര്‍മാര്‍.