ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു
Posted on: 10 Feb 2010
കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മഹിന്ദ രാജപക്സെ പിരിച്ചുവിട്ടു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ടുമാസം ബാക്കിയിരിക്കെയാണ് ഈ നടപടി. ഇതോടെ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.
ചൊവ്വാഴ്ച രാത്രിയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവില്‍ രാജപക്സെ ഒപ്പുവെച്ചത്. പൊതുതിരഞ്ഞെടുപ്പിന്റെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റിന്റെ വക്താവ് ലുസിയന്‍ രാജകരുണനായകെ അറിയിച്ചു.
അടുത്ത ഏപ്രിലിലാണ് പാര്‍ലമെന്റിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് രാജപക്സെ പാര്‍ലമെന്റ് നേരത്തേ പിരിച്ചുവിട്ടത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam