ബി.ജെ.പി. മുന്‍ എം.എല്‍.എ. വെട്ടേറ്റു മരിച്ചു; സഹോദരന്‍ പിടിയില്‍
Posted on: 10 Feb 2010
ദാമോ (മധ്യപ്രദേശ്): ബി.ജെ.പി. മുന്‍ നിയമസഭാംഗമായ മണിശങ്കര്‍ സുമന്‍ (58) വെട്ടേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരനും റവന്യു ഉദ്യോഗസ്ഥനുമായ പ്രേംശങ്കറെ പോലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ പതാരിയ മണ്ഡലത്തില്‍നിന്ന് 1989-'93 കാലത്താണ് മണിശങ്കര്‍ സുമന്‍ എം.എല്‍.എ.യായത്. ചോട്ടി ബസാറിലുള്ള വീട്ടില്‍വെച്ചാണ് അദ്ദേഹം വെട്ടേറ്റു മരിച്ചത്. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് കലഹത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam