മന്ത്രി വയലാര്‍ രവി നാളെ ചെന്നൈയിലെത്തും

Posted on: 10 Feb 2010



ന്യൂഡല്‍ഹി:ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ലൈബീരിയയിലെ മൊണ്‍റോവിയയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വ്യാഴാഴ്ച പുലര്‍ച്ചയോടെ ചെന്നൈയിലെത്തും.

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്ത മെഡിക്കല്‍ സൗകര്യങ്ങളുള്ള വിമാനത്തിലാണ് മന്ത്രി എത്തുക.

മന്ത്രിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മൊണ്‍റോവിയയില്‍ വെച്ച് ഫിബ്രവരി നാലിനാണ് വയലാര്‍ രവി വാഹനാപകടത്തില്‍പ്പെട്ടത്. മൊണ്‍റോവിയയില്‍ നിന്ന് വൈദ്യപരിശോധനയ്ക്കായി മന്ത്രിയെ വിമാനമാര്‍ഗം ഐവറികോസ്റ്റിലെ അബിദ്ജാനിലെ സെയിന്റ് ആന്‍മേരി ആസ്​പത്രിയില്‍ എത്തിച്ചു.

അവിടെ നടത്തിയ സി.ടി.സ്‌കാന്‍ പരിശോധനയിലാണ് പരിക്കുകള്‍ അത്ര ഗൗരവമുള്ളതല്ലെന്ന് വ്യക്തമായത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/