പിതൃത്വഹര്‍ജി: തിവാരിക്ക് കോടതി കൂടുതല്‍ സമയം നല്‍കി

Posted on: 10 Feb 2010



ന്യൂഡല്‍ഹി: മകനാണെന്ന് അവകാശപ്പെട്ട് യുവാവ് നല്‍കിയ ഹര്‍ജിയില്‍ മറുപടി പറയാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറുമായ എന്‍.ഡി. തിവാരിക്ക് ഡല്‍ഹി ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസ് എ.പി. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് എണ്‍പത്തിനാലുകാരനായ തിവാരിക്ക് കൂടുതല്‍ സമയം അനുവദിച്ചത്. തുടര്‍ന്നുള്ള വാദം കേള്‍ക്കലിനായി കേസ് മാര്‍ച്ച് 11 ലേക്ക് മാറ്റിവെച്ചു.

നിയമബിരുദ ധാരിയായ രോഹിത് ശേഖറാ(30)ണ് തിവാരിയില്‍ പിതൃത്വം ആരോപിച്ചുകൊണ്ട് ഹര്‍ജി നല്‍കിയത്. തിവാരിക്ക് തന്റെ അമ്മ ഉജ്ജ്വല ശര്‍മയിലുണ്ടായതാണ് താന്‍ എന്നാണ് രോഹിതിന്റെ വാദം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/