കൃഷ്ണഗിരിയില്‍ ബോര്‍ഡു സ്ഥാപിച്ചത് നിയമലംഘനം -കെ.കെ. ഹംസ

Posted on: 10 Feb 2010



കല്പറ്റ: കൃഷ്ണഗിരിയില്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ കൈവശഭൂമി കൈയേറിയവരെ ഒഴിപ്പിച്ചശേഷം 'സര്‍ക്കാര്‍ ഭൂമി'യെന്ന ബോര്‍ഡു സ്ഥാപിച്ച ജില്ലാ കളക്ടറുടെ നടപടി നിയമ ലംഘനമാണെന്ന് ജനതാദള്‍ എസ്. സംസ്ഥാന സെക്രട്ടറി കെ.കെ. ഹംസ പ്രസ്താവിച്ചു.

എം.എല്‍.എ.യുടെ കാപ്പിത്തോട്ടത്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ എ.കെ.എസ്. പ്രവര്‍ത്തകന്‍ അതിക്രമിച്ചുകടന്ന് കൃഷി നശിപ്പിക്കുകയും കുടിലുകള്‍ കെട്ടുകയും ചെയ്തു. അപ്പോഴൊന്നും തടയാന്‍ ശ്രമിക്കാത്ത പോലീസും ജില്ലാ ഭരണകൂടവും സി.പി.എം. ജില്ലാ നേതൃത്വവും ചേര്‍ന്നുള്ള ഒത്തുകളിയുടെ ഭാഗമായാണ് കുടിയൊഴിപ്പിച്ചത്. ഭൂമിയുടെ നിജസ്ഥിതിയെ സംബന്ധിച്ച് നീതിപീഠവും സര്‍ക്കാറും യാതൊരു തീരുമാനവും പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ കളക്ടര്‍ എടുത്ത നടപടി സംശയാസ്​പദമാണ് -അദ്ദേഹം പറഞ്ഞു.

സി.പി.എം. ജില്ലാ നേതൃത്വം സ്വകാര്യവ്യക്തികളുടെ ഭൂമികളില്‍ ആസൂത്രിതമായി നടത്തുന്ന അനധികൃത കൈയേറ്റത്തില്‍ ജില്ലാ ഭരണകൂടവും സി.പി.എമ്മും നടത്തുന്ന കള്ളക്കളികള്‍ ജനം വിലയിരുത്തുമെന്നും ഹംസ പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/