വയനാട്ടില്‍ മിച്ചഭൂമി ധാരാളം; ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല - കളക്ടര്‍

Posted on: 10 Feb 2010



കല്പറ്റ: വയനാട്ടില്‍ ധാരാളം മിച്ചഭൂമിയുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും വയനാട് ജില്ലാ കളക്ടര്‍ ടി. ഭാസ്‌കരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ''ഇവിടത്തെ ഭൂമി പ്രശ്‌നം പ്രധാനപ്പെട്ടതാണ്. ചില ഭൂവുടമകള്‍ മിച്ചഭൂമി കൈവശം വെച്ചുവരികയാണ്. ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചു വരുന്നു. ഇതുസംബന്ധിച്ച പരിശോധന തുടങ്ങിക്കഴിഞ്ഞു'' - അദ്ദേഹം പറഞ്ഞു.

''എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ കൈവശമുണ്ടെന്ന് പറഞ്ഞിരുന്ന കൃഷ്ണഗിരിയിലെ ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമി എന്ന് ബോര്‍ഡ് വെച്ചു. ഇനി ഇത് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും. എപ്പോള്‍ നല്‍കുമെന്ന് ആലോചിച്ച് തീരുമാനിക്കും'' - അദ്ദേഹം പറഞ്ഞു.

''വെള്ളാരംകുന്നില്‍ അഡ്വ. ജോര്‍ജ് പോത്തന്റെ ഭൂമി കൈയേറിയ പ്രശ്‌നത്തില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമി കൈയേറിയാല്‍ എന്തു സംഭവിക്കുമോ അത് നടക്കും. വടക്കേ വയനാട്ടിലും മൂപ്പൈനാട്, കോട്ടത്തറ പഞ്ചായത്തുകളിലും ധാരാളം മിച്ചഭൂമി കണ്ടെത്തിക്കഴിഞ്ഞു. നിലവില്‍ ജില്ലാ ഭരണകൂടം ആരുടെയും ഭൂമി പിടിച്ചെടുത്തിട്ടില്ല. ഒഴിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞദിവസം വയനാട്ടില്‍ എത്തിയ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞത് കൊടിയുടെ നിറം നോക്കാതെ ഭൂമി കൈയേറുന്നവരെ ഒഴിപ്പിക്കുമെന്നാണ്. ഇക്കാര്യം വയനാട്ടിലും ചെയ്യും'' - കളക്ടര്‍ പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/