കെ.എച്ച്.എസ്.ടി.യു. സംസ്ഥാന സമ്മേളനം ഇന്നു മുതല്‍

Posted on: 10 Feb 2010



കോഴിക്കോട്: കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ബുധനാഴ്ച കോഴിക്കോട്ട് തുടങ്ങും.

രാവിലെ 11 മണിക്ക് പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്​പാന്‍ ഓഡിറ്റോറിയത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. പതിനൊന്നിന് നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. മുന്‍ എം.പി. വീരേന്ദ്രകുമാര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡോ. സി.പി. ചിത്ര എന്നിവര്‍ പങ്കെടുക്കും. സാംസ്‌കാരിക സമ്മേളനം എം.കെ. രാഘവന്‍ എം.പി.യും സമാപന സമ്മേളനം പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ മുന്‍ എം.പി. കെ. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/