മുഖ്യമന്ത്രിയുടെ 'പൈതലാന്‍' പ്രയോഗം അപക്വം -കെ.എസ്.യു.

Posted on: 10 Feb 2010



കോഴിക്കോട്: രാഹുല്‍ഗാന്ധിയെക്കുറിച്ചുള്ള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പൈതലാന്‍ പ്രയോഗം അദ്ദേഹത്തിന്റെ പക്വതയില്ലായ്മയാണ് കാണിക്കുന്നതെന്ന് കെ.എസ്.യു. സംസ്ഥാനപ്രസിഡന്റ് ഷാഫി പറമ്പില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലും ഭരണതലത്തിലും ഗതികിട്ടാതെ അലയുന്നതിന്റെ അപകര്‍ഷതാബോധത്തില്‍നിന്നും ഉയര്‍ന്ന പ്രതികരണം മുഖ്യമന്ത്രിയുടെ പ്രായത്തിനും പദവിക്കും ചേരാത്തതാണ് -അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഏകപാര്‍ട്ടികാമ്പസുകള്‍ അവസാനിപ്പിക്കും. അടുത്ത അധ്യയനവര്‍ഷം എല്ലാ കോളേജുകളിലും യൂണിറ്റ് കമ്മിറ്റികള്‍ രൂപവത്കരിക്കും. കെ.എസ്.യു. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ ഉടനെ രൂപവത്കരിക്കും. നിയോജകമണ്ഡലംതലങ്ങളില്‍ രക്തദാനസേന രൂപവത്കരിക്കും. രക്തദാതാക്കളുടെ സേവനം വെബ്‌സൈറ്റ് വഴി ലഭ്യമാക്കും -ഷാഫി അറിയിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/