സമാന്തര വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണം -പാരലല്‍കോളേജ് അസോസിയേഷന്‍
Posted on: 10 Feb 2010
കോഴിക്കോട്: എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി, ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിലനിര്‍ത്തി സമാന്തരവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണമെന്ന് പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. പാരലല്‍മേഖലയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പൊതുസമ്മേളനം യു.സി. രാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. എ. പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ സി.എം. പ്രദീപ്കുമാര്‍ സമ്മാനദാനം നടത്തി. കെ.എന്‍. രാധാകൃഷ്ണന്‍, കെ. ബാലകൃഷ്ണന്‍, പി. രാജേഷ് മേനോന്‍, പി.എന്‍. ശശിധരന്‍, വിജയന്‍ ബാലുശ്ശേരി, കെ. ഷാജി, സി. വിനോദ്, പി.വി. ബിജു, പി.ടി. മൊയ്തീന്‍കുട്ടി, വര്‍ഗീസ് മൂത്തേടം എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് പി. പ്രജീഷ്, കെ. രാജേഷ്, എ. ബിന്ദു, തഫ്‌സീന തുടങ്ങിയവര്‍ നേതൃത്വംനല്‍കി. എ. പ്രഭാകരന്‍ (പ്രസി.), കെ.എന്‍. രാധാകൃഷ്ണന്‍ (ജന.സെക്ര.), സി.ജെ. ഡേവിഡ് (ട്രഷ.) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.