വയനാട്ടിലെ കൈയേറ്റം ജനാധിപത്യവിരുദ്ധം -മന്ത്രി മുല്ലപ്പള്ളി

Posted on: 10 Feb 2010



കോഴിക്കോട്: വയനാട്ടില്‍ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമി സി.പി.എം. നേതാക്കള്‍ കൈയേറി കുടില്‍കെട്ടിയ സംഭവം ജനാധിപത്യ സമ്പ്രദായത്തിന് നിരക്കുന്നതല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ആദിവാസികള്‍ക്ക് ഭൂമി നിയമാനുസൃതമായി വീതിച്ചുനല്കുന്നതില്‍ തെറ്റില്ല. പോലീസിനെ നോക്കുകുത്തിയാക്കി നിയമം കൈയിലെടുക്കാനുള്ള ശ്രമം അരാജകത്വത്തിലേക്കേ നയിക്കൂ. അരാജകത്വം പ്രോത്സാഹിപ്പിക്കുന്ന നടപടി ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂട. നിയമവാഴ്ച ഉറപ്പുവരുത്താനുള്ള സത്വരനടപടി സംസ്ഥാനസര്‍ക്കാര്‍ കൈക്കൊള്ളണം -അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ വയനാട്ടില്‍ നടക്കുന്ന ഭൂമികൈയേറ്റം രാഷ്ട്രീയവിരോധംവെച്ചുള്ളതാണെന്നേ പ്രഥമദൃഷ്ട്യാ വിലയിരുത്താനാവൂ. ആരുടെയെങ്കിലും കൈകളില്‍ അനധികൃതഭൂമി ഉണ്ടെങ്കില്‍ അത് നിയമവിധേയമായി പിടിച്ചെടുക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/