എസ്.കെ. സ്മാരക ചെറുകഥാ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
Posted on: 10 Feb 2010
കോഴിക്കോട്: കേരള സാഹിത്യസമിതി 2010ലെ എസ്.കെ. പൊറ്റെക്കാട്ട് സ്മാരക പുരസ്‌കാരത്തിനു ചെറുകഥാസമാഹാരങ്ങള്‍ ക്ഷണിച്ചു. 2008 ജനവരി ഒന്നിനും 2009 ഡിസംബര്‍ 31നുമിടയ്ക്ക് ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരങ്ങള്‍ പരിഗണിക്കും. 5001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. താത്പര്യമുള്ളവര്‍ കൃതികളുടെ മൂന്നുകോപ്പിവീതം മാര്‍ച്ച് 15ന് മുമ്പ് 'പി.പി. ശ്രീധരനുണ്ണി, സെക്രട്ടറി, കേരള സാഹിത്യ സമിതി, ശ്രീലകം, മാങ്കാവ്, കോഴിക്കോട്' എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 0495-2332519.