എസ്.രാജേന്ദ്രന്‍ എം.എല്‍.എ.യ്ക്ക് നല്‍കിയ വീട് ടാറ്റയ്ക്ക് തിരിച്ചുനല്‍കും-എം.എം. മണി
Posted on: 10 Feb 2010
മൂന്നാര്‍:കുത്തക കമ്പനികളുടെ സൗജന്യങ്ങളും സമ്മാനങ്ങളും സ്വീകരിക്കാന്‍ പാടില്ലെന്നതാണ് സി.പി.എം. നിലപാടെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി പറഞ്ഞു. മൂന്നാറില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ.യ്ക്ക് ടാറ്റ നല്‍കിയ വീടിന്റെ താക്കോല്‍ തിരിച്ചുനല്‍കണമെന്ന് രണ്ടുമാസം മുമ്പ് ജില്ലാക്കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എസ്.രാജേന്ദ്രന് സ്വന്തമായി വീടുള്ളപ്പോള്‍ ടാറ്റയുടെ വീട് വാടകയ്ക്ക് എടുക്കേണ്ട കാര്യമില്ല. ടാറ്റയുടെ വീട് തിരിച്ചുനല്‍കുകതന്നെ ചെയ്യും. വേണ്ടിവന്നാല്‍ ജില്ലാക്കമ്മിറ്റി ഈ വിഷയം വീണ്ടും ചര്‍ച്ചചെയ്യുമെന്നും എം.എം. മണി പറഞ്ഞു.
എസ്.രാജേന്ദ്രന്‍ എം.എല്‍.എ. ഇപ്പോള്‍ തിരുവനന്തപുരത്തായതിനാല്‍ ഇക്കാര്യങ്ങള്‍ നേരിട്ട് പറഞ്ഞിട്ടില്ല. ടാറ്റയില്‍നിന്ന് പാര്‍ട്ടി ഇതുവരെ സംഭാവനയോ ഫണ്ടോ സ്വീകരിച്ചിട്ടില്ല. മൂന്നാറില്‍ ഏറ്റവും കുറച്ച് സൗജന്യങ്ങള്‍ സ്വീകരിച്ചിട്ടുള്ളത് സി.പി.എമ്മാണ്. മൂന്നാറില്‍ ജനിച്ചുവളര്‍ന്ന സി.പി.എം. നേതാ വ് സുരേമാണിക്യത്തിന് സ്വന്തമായി ഒരുതുണ്ട് ഭൂമിപോലുമില്ല. അതുകൊണ്ടാണ് തുച്ഛമായ വാടകയില്‍ ടാറ്റയുടെ ക്വാര്‍ട്ടേഴ്‌സില്‍ അദ്ദേഹം കഴിയുന്നതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam