ഭൗമശാസ്ത്രപഠനവും ഉടന്‍ തുടങ്ങും

Posted on: 10 Feb 2010



കുമളി: പുതിയ അണക്കെട്ടിനായി കണ്ടെത്തിയ സ്ഥലത്ത് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭൗമശാസ്ത്ര പഠനകേന്ദ്രം പഠനം നടത്തും. മണ്ണിന്റെ ഘടന, ഭൂമിയുടെ ചരിവ് തുടങ്ങിയ കാര്യങ്ങളുടെ വിശദമായ പഠനമാണ് ചെന്നൈയിലെ ജിയോളജിക്കല്‍ സര്‍വേ എന്ന സ്ഥാപനം നിര്‍വ്വഹിക്കുക. ഇതിനായി വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന ജലവിഭവ വകുപ്പ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ക്ക് ചൊവ്വാഴ്ച കൈമാറി.

ജിയോളജിക്കല്‍ സര്‍വേയില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡാം ഡിസൈന്‍ കമ്മിറ്റി പുതിയ അണക്കെട്ടിന്റെ രൂപകല്പന നിര്‍വ്വഹിക്കുക. മര്‍ദ്ദം താങ്ങാന്‍ ഈ പ്രദേശത്തെ ഭൂമിക്കുള്ള ശേഷിയും പുതിയ അണക്കെട്ടിന് നടുവിലെ മലയുടെ മണ്ണിന്റെ ഘടനയും ഉറപ്പും വിശദമായി പഠിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് വേനല്‍ കനത്തതോടെ അണക്കെട്ടിലെ ജലനിരപ്പ് 112.5 അടിയായി കുറഞ്ഞിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/