മുല്ലപ്പെരിയാര്‍ പാറയുടെ ഉറപ്പ് പരിശോധിച്ചുതുടങ്ങി

Posted on: 10 Feb 2010



കുമളി:മുല്ലപ്പെരിയാറ്റില്‍ കേരള പെരിയാര്‍ ഡാം എന്ന പേരില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ കണ്ടെത്തിയ സ്ഥലത്തെ പാറകളുടെ ഉറപ്പ് പരിശോധിച്ചുതുടങ്ങി.

വള്ളക്കടവില്‍നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള റോഡിനോടുചേര്‍ന്ന് സമുദ്രനിരപ്പില്‍നിന്ന് 855 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലത്താണ് പാറയുടെ ഉറപ്പ് പരിശോധിക്കാന്‍ ബോര്‍ ഹോള്‍ നിര്‍മ്മാണം ആരംഭിച്ചത്.

തിരുവനന്തപുരത്തെ ലാല്‍ബഹദൂര്‍ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് പരിശോധന നടത്തുന്നത്. നാലിഞ്ച് വലിപ്പത്തില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്ന രീതിയില്‍ ഭൂമി തുളച്ച് പാറയുടെ നിരപ്പില്‍ എത്തും. തുടര്‍ന്ന് അഞ്ച് മീറ്റര്‍ ആഴത്തില്‍ പാറ തുളച്ച് സാമ്പിളുകള്‍ ശേഖരിക്കും. അഞ്ചിടങ്ങളിലാണ് പരിശോധന നടത്തുക.

സംസ്ഥാന ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോര്‍ജ് ഡാനിയേലിന്റെ നേതൃത്വത്തിലുള്ള ജലവിഭവ വകുപ്പ് എന്‍ജിനിയര്‍മാര്‍ മുല്ലപ്പെരിയാറ്റിലെത്തി ജോലികള്‍ നിരീക്ഷിക്കുന്നു. എല്‍.ബി.എസ്സില്‍നിന്ന് കൂടുതല്‍ വിദഗ്ദ്ധര്‍ അടുത്ത ദിവസം എത്തും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/