ഇന്ത്യക്കാരനായതില്‍ അഭിമാനം -ഷാരൂഖ് ഖാന്‍

Posted on: 10 Feb 2010



ന്യൂഡല്‍ഹി: ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നെന്നും താന്‍ ഒരു നല്ല ഇന്ത്യക്കാരനാണെന്നാണ് കരുതുന്നതെന്നും ഷാരൂഖ് ഖാന്‍. ഐ.പി.എല്‍. ക്രിക്കറ്റ് ടീമില്‍ പാകിസ്താന്‍ കളിക്കാരെ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചതിന് ശിവസേന 'രാജ്യദ്രോഹി' എന്നു വിളിച്ച ഷാരൂഖ് തിങ്കളാഴ്ച സി.എന്‍.എന്‍-ഐ.ബി.എന്‍. ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം ആവര്‍ത്തിച്ചുപ്രഖ്യാപിച്ചത്.

''ഇന്ത്യക്കാരന്‍ എന്ന എന്റെ വ്യക്തിത്വം എടുത്തുമാറ്റാന്‍ ആര്‍ക്കും കഴിയില്ല. ഈ രാജ്യത്തിനുവേണ്ടി മരിക്കാനും ഞാന്‍ തയ്യാറാണ്'' -ഷാരൂഖ് പറഞ്ഞു.

പാക് താരങ്ങളെ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി ഞാന്‍ പറഞ്ഞത് സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരു ഇന്ത്യക്കാരനും പറയുന്നതാണ്. സ്‌പോര്‍ട്‌സിനെയും കലയെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് ഞാന്‍ കരുതുന്നത്. കുറച്ചുപേരുടെ പ്രവൃത്തികളുടെ പേരിലാണ് ഒരു വിഭാഗത്തെയോ രാജ്യത്തെയോ നാം കുറ്റപ്പെടുത്തുന്നത് -അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വേദനിപ്പിച്ചെന്നും ഷാരൂഖ് പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/