യു.പി.യില്‍ ട്രാക്ടര്‍ മറിഞ്ഞ് 24 പേര്‍ മരിച്ചു

Posted on: 10 Feb 2010



സീതാപുര്‍: കുട്ടിയുടെ മുടിമുറിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ 24 പേര്‍ ട്രാക്ടര്‍ മറിഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ സീതാപുരില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 15 പേര്‍ കുട്ടികളാണ്.

ജിഗ്‌നിയ ശിവ്‌രാജ്പുരിലെ ലല്‍തയുടെ മകന്‍ മോഹിതിന്റെ മുടിമുറിക്കല്‍ ചടങ്ങിന് ആരാധനാകേന്ദ്രമായ നൈമിശാരണ്യയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. പിസ്സാവനില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച ട്രാക്ടര്‍ തലകീഴായി മറിഞ്ഞത്. 20 പേര്‍ ഉടനെ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/