എച്ച്.എം.എല്‍. ചുണ്ടേല്‍ എസ്റ്റേറ്റില്‍ ഏഴിടത്ത് സി.പി.എം. ഭൂമി കയ്യേറി

Posted on: 10 Feb 2010



ചുണ്ടേല്‍: ഹാരിസണ്‍ മലയാളം പ്ലാന്‍േറഷന്‍ ലിമിറ്റഡിന്റെ ചുണ്ടേല്‍ ചായത്തോട്ടത്തില്‍ ഏഴിടങ്ങളിലായി കെ.എസ്.കെ.ടി.യു.വിനെ മുന്‍നിര്‍ത്തി സി.പി.എം. ഭൂമി കയ്യേറി. തിങ്കളാഴ്ച രാത്രി മുതലാണ് കയ്യേറ്റം തുടങ്ങിയത്.

ചുണ്ടേല്‍ എസ്റ്റേറ്റിലെ എട്ടാം നമ്പറില്‍ എട്ടേക്കര്‍, ഒന്നാം നമ്പറില്‍ ഒന്നരയേക്കര്‍, ആസ്​പത്രിക്കു സമീപം നാലേക്കര്‍, കളിസ്ഥലത്തോടു ചേര്‍ന്ന് 2.5 ഏക്കര്‍, പതിനേഴാം നമ്പറില്‍ രണ്ടേക്കര്‍, പതിന്നാലാം നമ്പറില്‍ നാലേക്കര്‍, പതിനാറാം നമ്പറില്‍ മൂന്നേക്കര്‍ ഭൂമി വീതമാണ് കയ്യേറിയത്. സമരകേന്ദ്രത്തില്‍ വൈത്തിരി പഞ്ചായത്തിലെ ഭൂരഹിത കര്‍ഷകത്തൊഴിലാളികളായ 180 കുടുംബങ്ങളെത്തി. നാലു കുടിലുകള്‍ കെട്ടി. പതിനൊന്നുപേരെ വൈകീട്ടോടെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു.

കയ്യേറിയ ഭൂമി വേര്‍തിരിച്ച് കൊടികുത്തിയിരിക്കുകയാണ്. തേയില കൃഷിയില്ലാത്ത സ്ഥലമാണ് കയ്യേറിയത്. എന്നാല്‍ വാഴകൃഷി ചെയ്ത സ്ഥലം കയ്യേറിയതില്‍പ്പെടും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/