ചൈനീസ് മന്‍ഡാരിന്‍ താറാവ് മീനാക്ഷിപുരത്ത്

Posted on: 10 Feb 2010



കോഴിക്കോട്: ചൈനയില്‍ കാണപ്പെടുന്ന കാട്ടുതാറാവുകളില്‍ സുന്ദരനായ മന്‍ഡാരിന്‍ താറാവിനെ പാലക്കാട്ട് മീനാക്ഷിപുരത്തിനടുത്ത് വയലിനിടയിലെ കുളത്തില്‍ കണ്ടെത്തി.

കടുംതണുപ്പുള്ള ശീതകാലത്ത് ദേശസഞ്ചാരത്തിനിറങ്ങുന്ന ഈ താറാവിനെ ഇന്ത്യയില്‍ അപൂര്‍വമായോ കാണാറുള്ളൂ; തെക്കേയിന്ത്യയില്‍ പ്രത്യേകിച്ചും. മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയില്‍ അംഗവും പക്ഷിനിരീക്ഷകനുമായ സത്യന്‍ മേപ്പയ്യൂരാണ് ഒരു പക്ഷിനിരീക്ഷണ യാത്രയ്ക്കിടയില്‍ മീനാക്ഷിപുരം-പൊള്ളാച്ചി റോഡരികില്‍ വയലിനിടയിലെ കുളത്തില്‍ ഇതിനെ കണ്ടത്.

ചൈനയിലും തെക്കുകിഴക്കന്‍ റഷ്യയിലും സൈബീരിയയിലുമാണ് ഇവയെ സാധാരണ കാണുന്നത്. കടുത്ത മഞ്ഞുകാലത്ത് ജപ്പാനിലേക്കും കൊറിയയിലേക്കും ഇവ കൂട്ടമായി സഞ്ചരിക്കാറുണ്ട്. ഇത്തവണത്തെ കടുത്ത ശൈത്യത്തില്‍ സഞ്ചാരപാതയില്‍ കൂട്ടംതെറ്റി എത്തിയതാവാം മീനാക്ഷിപുരത്തെ സുന്ദരന്‍ താറാവെന്ന് സത്യന്‍ മേപ്പയ്യൂര്‍ പറഞ്ഞു. സാധാരണ മരങ്ങളേറെയുള്ള കുറ്റിക്കാടുകള്‍ക്കടുത്തുള്ള വലിയ കുളങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/