യു.പി.യിലെ സ്മാരകനിര്‍മാണം സുപ്രീംകോടതിയും തടഞ്ഞു

Posted on: 10 Feb 2010



ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നേതാക്കളുടെ സ്മാരകപാര്‍ക്കുകള്‍ നിര്‍മിക്കുന്നതിന് അലാഹാബാദ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിരോധനം നീക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ജസ്റ്റിസുമാരായ ജെ.എം. പഞ്ചല്‍, എ.കെ. പട്‌നായിക് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് മായാവതി സര്‍ക്കാറിന് വന്‍തിരിച്ചടി നല്‍കുന്ന വിധി പ്രസ്താവിച്ചത്. എന്നാല്‍, പാര്‍ക്കുകളും സ്മാരകങ്ങളും വൃത്തിയാക്കുന്ന പ്രവൃത്തി തുടരാന്‍ കോടതി അനുവദിച്ചു.

ഹൈക്കോടതി സ്റ്റേമൂലം ഖജനാവിലെ പണം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്നില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. പദ്ധതികളില്‍ നിക്ഷേപിച്ച കരാറുകാര്‍ പണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

ലഖ്‌നൗവിലും നോയിഡയിലും പാര്‍ക്കുകള്‍ നിര്‍മിക്കാന്‍ യു.പി. സര്‍ക്കാര്‍ 2600 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് പൊതുപണം പാഴാക്കലാണെന്ന ആരോപണം പരിശോധിക്കുകയായിരുന്നു സുപ്രീംകോടതി. ഇക്കാര്യത്തില്‍ നാലുമാസത്തിനകം പരിഹാരമുണ്ടാക്കണമെന്ന് സുപ്രീംകോടതി അലാഹാബാദ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/