കശ്മീരില്‍ ഏറ്റുമുട്ടല്‍: പോലീസുദ്യോഗസ്ഥന്‍ മരിച്ചു
Posted on: 10 Feb 2010
ബാരാമുള്ള: ഉത്തര കശ്മീരിലെ സോപോറില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
സോപോറിലെ ആപ്പിള്‍ ടൗണ്‍ഷിപ്പില്‍ തീവ്രവാദികള്‍ പോലീസ് സംഘത്തിനു നേരേ വെടിവെക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് സുരക്ഷാസേനയും പോലീസ് ഉദ്യോഗസ്ഥരും തിരികെ നിറയൊഴിച്ചു. ജമ്മുകശ്മീരിലെ രഹസ്യ പ്പോലീസ് ഉദ്യോഗസ്ഥനാണ് ആക്രമണത്തില്‍ മരിച്ചത്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദി സംഘടനകള്‍ ഏറ്റെടുത്തിട്ടില്ല.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam