ശ്രീനഗര്‍: ജമ്മുകശ്മീരിലെ തങ്ധറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഹിമപാതത്തില്‍ ഒരു സൈനികന്‍കൂടി മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഗുല്‍മാര്‍ഗിനടുത്തുള്ള ജിലന്‍മാര്‍ഗിലുണ്ടായ കനത്ത ഹിമപാതത്തില്‍ സേനാ ഓഫീസറടക്കം 17 സൈനികര്‍ മരിച്ചിരുന്നു.
തങ്ധറിനടുത്തുള്ള സേനാതാവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് അപകടമുണ്ടായത്. 14 സൈനികര്‍ താവളത്തിലുണ്ടായിരുന്നു.
ഖിലാന്‍മാര്‍ഗിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. റോഡുകള്‍ മഞ്ഞുമൂടി ഗതാഗതയോഗ്യമല്ലാത്തതിനാല്‍ സൈനികരുടെ മൃതദേഹങ്ങള്‍ താഴ്‌വാരത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. മോശം കാലാവസ്ഥയായതിനാല്‍ ഹെലികോപ്റ്ററും ഉപയോഗിക്കാനാവുന്നില്ല -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കനത്ത മഞ്ഞുവീഴ്ചയാണ് ഇത്തവണ കശ്മീരിലുള്ളത്.