വൈദിക കോണ്‍ഗ്രസ് ഇന്നുമുതല്‍ വേളാങ്കണ്ണിയില്‍

Posted on: 10 Feb 2010



ചെന്നൈ: ത്രിദിന വൈദിക കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ ആയിരത്തിലേറെ വൈദികര്‍ വേളാങ്കണ്ണിയിലെത്തി. രാജ്യത്തെ നൂറ് രൂപതകളില്‍നിന്നെത്തിയവരാണിവര്‍. ഇന്ത്യയിലെ കത്തോലിക്ക ബിഷപ്പുമാരുടെ കോണ്‍ഫറന്‍സിന്റെ വൈദിക കമ്മീഷനാണ് ബുധനാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിന്റെ സംഘാടകര്‍.

വൈദിക കോണ്‍ഗ്രസ് പുരോഹിത കൂട്ടായ്മയുടെ മേധാവി ക്ലോഡിയോ കര്‍ദിനാള്‍ ഹ്യൂംസ് ഉദ്ഘാടനം ചെയ്യും. വൈദിക കമ്മീഷന്‍ സെക്രട്ടറി ജോണ്‍ കുളന്തൈ അറിയിച്ചതാണിത്. വൈദിക വര്‍ഷാചരണത്തിന്റെ ഭാഗമായാണ് സമ്മേളനം. വൈദികവൃത്തിയെ പ്രതിഫലിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സമ്മേളനം. വൈദികരെ ആന്തരികമായി കൂടുതല്‍ ശക്തിപ്പെടുത്താന്‍ സമ്മേളനം സഹായിക്കും. ക്രിസ്തുവിശ്വാസം, വൈദികരുടെ വിശ്വാസ്യത, വൈദിക ജീവിതത്തിലെ വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.

ജീവനകലാ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, കേന്ദ്ര ഗ്രാമവികസന സഹമന്ത്രി അഗത സാംഗ്മ, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ സാംഗ്ലിയാന എം.എല്‍.എ. പീറ്റര്‍ അല്‍ഫോന്‍സ്, വൈദിക കമ്മീഷന്‍ പ്രസിഡന്റ് കര്‍ദിനാള്‍ ഗ്രേഷ്യസ് എന്നിവര്‍ പങ്കെടുക്കും. പ്രമുഖ മുസ്‌ലിം നേതാക്കളെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/