അഫ്ഗാനിസ്താനില്‍ മഞ്ഞുമലയിടിഞ്ഞ് 28 പേര് മരിച്ചു
Posted on: 10 Feb 2010
കാബൂള്‍: അഫ്ഗാനിസ്താനിലെ സലാങ് തുരങ്കത്തിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണ് 28 പേര് മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു. നൂറുകണക്കിനാളുകള്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു.
അഫ്ഗാനിലെ വടക്കന്‍ നഗരമായ മസര്‍ ഇ ഷരീഫിനെ കാബൂളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് സലാങ് തുരങ്കം. ഇതിന്റെ സമീപ പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. 1,500ഓളം പേരെ തുരങ്കപാതയില്‍ നിന്ന് രക്ഷപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നാറ്റോയുടെയും അഫ്ഗാന് സേനയുടെയും ഹെലികോപ്റ്ററുകള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam