കിഷന്‍ജിയുടെ അനുയായി പിടിയില്‍

Posted on: 09 Feb 2010



മിഡ്‌നാപുര്‍: മാവോവാദി നേതാവ് കിഷന്‍ജിയുടെ അടുത്ത അനുയായി ബുദ്ധേശ്വര്‍ മഹാതോയെ പശ്ചിമബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. കിഷന്‍ജി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

വെസ്റ്റ്മിഡ്‌നാപുര്‍ ജില്ലയിലെ ലാല്‍ഗഢിനും പിരകാട്ടയ്ക്കുമിടയിലെ വനമേഖലയില്‍ നടത്തിയ റെയ്ഡിനിടയിലാണ് മഹാതോ പിടിയിലായത്. അജ്‌നസുലി വനത്തില്‍ നക്‌സലുകളുടെ പരിശീലന ക്യാമ്പും സുരക്ഷാസേന തകര്‍ത്തു. ഈ ക്യാമ്പിലാണ് കഴിഞ്ഞ കുറച്ചു ദിവസമായി കിഷന്‍ജി കഴിഞ്ഞിരുന്നതെന്നാണ് റിപ്പോര്‍ട്ട്. വന്‍ ആയുധശേഖരവും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

റെയ്ഡ് വിവരമറിഞ്ഞ കിഷന്‍ജി പരിശീലന ക്യാമ്പില്‍നിന്ന് ഒരു മോട്ടോര്‍ ബൈക്കിലാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/