മറീന ബീച്ചില്‍ സൗജന്യ കുടിവെള്ള വിതരണം തുടങ്ങി

Posted on: 09 Feb 2010



ചെന്നൈ: മറീന കടല്‍ക്കരയില്‍ സൗജന്യ കുടിവെള്ള വിതരണ പദ്ധതിയും ജലശുചീകരണ പ്ലാന്റും ഉദ്ഘാടനം ചെയ്തു. ബീച്ചില്‍ സന്ദര്‍ശകര്‍ക്കു വേണ്ട നവീന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും മോടി പിടിപ്പിക്കുകയും ചെയ്തശേഷം മറീന മുഖ്യമന്ത്രി നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു. സൗജന്യ കുടിവെള്ള വിതരണം ഇതോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പദ്ധതിയാണ്.

ബീച്ചിലെത്തുന്നവര്‍, പ്ലാസ്റ്റിക് പാക്കറ്റുകളിലെ കുടിവെള്ളം വാങ്ങി ഉപയോഗിച്ചശേഷം പാക്കറ്റ് വലിച്ചെറിയുന്നത് വന്‍തോതില്‍ പരിസ്ഥിതി മലിനീകരണത്തിന് ഇടനല്‍കിയിരുന്നു.

സൗജന്യമായി ശുദ്ധീകരിച്ച കുടിവെള്ളം വിതരണം മറീനയില്‍ നാലു സ്ഥലങ്ങളില്‍ കൂടി ഏര്‍പ്പെടുത്തണം. ഇതിനായി പ്ലാന്റുകള്‍ സ്ഥാപിക്കും. പ്ലാന്റ് നിര്‍മാണവും സംരക്ഷണവും ലയണ്‍സ് ക്ലബാണ് നിര്‍വഹിക്കുന്നത്. 15 ലക്ഷം രൂപ ചെലവില്‍ ലയണ്‍സ് ക്ലബ് സ്ഥാപിച്ച കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് 12,000 ലിറ്റര്‍ ശേഷിയുണ്ട്. നോക്കിനടത്തുന്നതിനായി ഒരാളെ ലയണ്‍സ് ക്ലബ് നിയോഗിച്ചിരിക്കുകയാണ്. പുതിയ പ്ലാന്റും ജലവിതരണ പദ്ധതിയും കോര്‍പ്പറേഷന്‍ മേയര്‍ എം. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.








Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/