കരുണാനിധി ആയിരം പുസ്തകങ്ങള്‍ നല്‍കി
Posted on: 09 Feb 2010
ചെന്നൈ: അണ്ണാ സെന്റിനറി ലൈബ്രറിക്ക് മുഖ്യമന്ത്രി എം. കരുണാനിധി 1000 അപൂര്‍വപുസ്തകങ്ങള്‍ നല്‍കി. മുഖ്യമന്ത്രിയുടെ സ്വകാര്യ ശേഖരത്തില്‍നിന്നാണിത്. മദ്രാസ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ജി.തിരുവാസകം വിദ്യാര്‍ഥികളോടൊപ്പം സന്ദര്‍ശിച്ചപ്പോഴാണീ പുസ്തകങ്ങള്‍ നല്‍കിയത്.
ഏഴുലക്ഷം പുസ്തകങ്ങള്‍ കോട്ടൂര്‍പുരത്ത് പണിതീരുന്ന പുതിയ ലൈബ്രറിക്ക് നല്‍കാനാണ് മുഖ്യമന്ത്രിയെ വൈസ് ചാന്‍സലര്‍ വസതിയില്‍ സന്ദര്‍ശിച്ചത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam