എം.പി.മാര്‍ ഹാജരാകുന്നില്ല;സ്‌പീക്കര്‍ക്ക് ആശങ്ക

Posted on: 09 Feb 2010



ചെന്നൈ: ചോദ്യോത്തരവേളയില്‍ ലോക്‌സഭയില്‍ എം.പി.മാര്‍ ഹാജരാകാതിരിക്കുന്നതില്‍ സ്​പീക്കര്‍ മീരാ കുമാര്‍ ആശങ്ക രേഖപ്പെടുത്തി. സ്​പീക്കറുടെ ഓഫീസില്‍നിന്ന് എം.പി.മാരോട് ചോദ്യോത്തരവേളയില്‍ സന്നിഹിതരാകാന്‍ അഭ്യര്‍ഥിക്കും. അഭ്യര്‍ഥനകള്‍ ഫലം കാണുന്നുണ്ടെന്നവര്‍ പറഞ്ഞു.

എസ്.ആര്‍.എം. വാഴ്‌സിറ്റിയില്‍ ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു സ്​പീക്കര്‍. ചോദ്യങ്ങള്‍ ഉള്ളപ്പോള്‍ സഭയില്‍നിന്ന് വിട്ടുനില്ക്കരുതെന്ന് എം.പി.മാരോട് അഭ്യര്‍ഥിച്ചുവരികയാണ്. ബജറ്റ് സമ്മേളനസമയത്ത് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. എം.പി.മാരെ നിര്‍ബന്ധിച്ച് കൊണ്ടുവരാന്‍ പറ്റില്ലേ എന്നു ചോദിച്ചപ്പോള്‍ ഒരു വിദ്യാര്‍ഥിയും എം.പി.യുംതമ്മില്‍ വ്യത്യാസമുണ്ടെന്നായിരുന്നു മറുപടി. ജനങ്ങള്‍ തിരഞ്ഞെടുത്തതാണ് എം.പി.മാരെ. ഉത്തരവാദിത്വം ഉള്ളവരാണ്. വെറുതെ ഒരാളെ പത്തുപന്ത്രണ്ടുലക്ഷം ജനങ്ങള്‍ വോട്ടുചെയ്ത് സഭയിലേക്ക് വിടുകയില്ല എന്ന് സ്​പീക്കര്‍ വിശദീകരിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/