അഡ്‌നന്‍സമിയും ഭാര്യയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായില്ല

Posted on: 09 Feb 2010



മുംബൈ: പിന്നണി ഗായകന്‍ അഡ്‌നന്‍ സമിയും ഭാര്യ സാബാ ഗലാദരിയുമായുള്ള തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ബി.എന്‍. ശ്രീകൃഷ്ണയ്ക്ക് കഴിഞ്ഞില്ല. ഇവരുടെയിടയിലെ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ബോംബെ ഹൈക്കോടതി ജസ്റ്റിസ് ശ്രീകൃഷ്ണയെ ചുമതലപ്പെടുത്തുകയായിരുന്നു. സാബാ ഗലാദരി അഡ്‌നന്‍ സമിക്കെതിരെ നല്കിയ വിവാഹമോചനക്കേസ് കുടുംബ കോടതി തള്ളിയിരുന്നു. ഇതിനെതിരെ അപ്പീലുമായി അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മാസം അഡ്‌നന്‍ വിദേശിയായ റോയയെ വിവാഹം ചെയ്യുകയുണ്ടായി. ഫ്‌ളാറ്റിനെ ചൊല്ലിയാണ് പ്രധാനമായും ഇരുവരും തമ്മില്‍ തര്‍ക്കം നിലനില്ക്കുന്നത്.

ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കാന്‍ ജസ്റ്റിസ് ശ്രീകൃഷ്ണയ്ക്കു കഴിഞ്ഞില്ലെന്ന് അഭിഭാഷകരായ മഹേഷ് ജത്മലാനിയും വൈഭവകൃഷ്ണയും കോടതിയെ അറിയിച്ചു. അഡ്‌നനും അമ്മയ്ക്കുമെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നതാണ് സാബാ ഗലാദരിയുടെ മറ്റൊരു ആവശ്യം.



Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/