കൊയിലാണ്ടി ആര്‍.ടി.ഒ. ഓഫീസിലും ഏജന്റുമാരുടെ ഓഫീസിലും വിജിലന്‍സ് റെയ്ഡ്
Posted on: 09 Feb 2010
കൊയിലാണ്ടി: കൊയിലാണ്ടി ജോയന്റ് ആര്‍.ടി.ഒ. ഓഫീസിലും ആര്‍.ടി.ഒ. ഓഫീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുടെ ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി. ഒട്ടേറെ രേഖകള്‍ കണ്ടെത്തി.
വാഹന ഉടമകളോട് ഏജന്റുമാര്‍ ആവശ്യപ്പെടുന്ന 'സര്‍വീസ് ചാര്‍ജ്' നല്കാത്തതിനാല്‍, ഏജന്റുമാര്‍ തങ്ങളുടെ ഓഫീസുകളില്‍ വെക്കുന്ന വാഹനസംബന്ധമായ രേഖകളാണ് പിടിച്ചെടുത്തതെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യല്‍, വാഹനം വില്ക്കുമ്പോള്‍ ഉടമയുടെ പേര് മാറ്റല്‍, ലൈസന്‍സ് പുതുക്കല്‍, നികുതി അടയ്ക്കല്‍ എന്നീ കാര്യങ്ങള്‍ വാഹന ഉടമകള്‍ ഏജന്റുമാരെ ഏല്പിക്കുക പതിവുണ്ട്. ആവശ്യപ്പെടുന്ന പ്രതിഫലം വാഹന ഉടമകള്‍ നല്കാതെ വരുമ്പോള്‍ വാഹന സംബന്ധമായ രേഖകള്‍ പിടിച്ചുവെക്കുമെന്നാണ് പരാതി. ഇത്തരം പരാതികളെത്തുടര്‍ന്നാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്.
വിജിലന്‍സ് റെയിഞ്ച് ഓഫീസ് ഡി.വൈ.എസ്.പി. സഫിയുള്ള സെയ്തു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. സാബു, എ.എസ്.ഐ.മാരായ അജിത്ത്കുമാര്‍, മുരളീധരന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ രവി, നാസര്‍, ഗണേഷ്‌കുമാര്‍ തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു.